കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റിന്റെ 2024 - 25 വർഷത്തെ ഭാരവാഹികളായി റോട്ടേറിയൻ കിഷോർ കുമാർ (പ്രസിഡന്റ്), കെ.ജി.രാജ് കുമാർ (സെക്രട്ടറി), ബെഞ്ചമിൻ (ട്രഷറർ) എന്നിവരും പുതിയ ഡയറക്‌ടർ ബോർഡും തേവള്ളിയിലെ റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാഥിയായി. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ പങ്കെടുത്തു. റോട്ടറി എക്‌സലൻസ് അവാർഡും 25000 രൂപ ക്യാഷ് പ്രൈസും സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്.ജിക്ക് എം.പി സമ്മാനിച്ചു. വിവിധ ഫോക്കസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.