viswakarmma-

കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖയിലെ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും സംസ്ഥാന രക്ഷാധികാരി വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

കടപ്പാക്കട സ്‌പോർട്സ് ക്ലബിൽ നടന്ന സമ്മേളനത്തിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് ആദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ പുരസ്‌കാരദാനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ആശ്രാമം സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന പത്രപ്രവർത്തകനും ജില്ലാ ഇൻഫർമേഷൻ ഉദ്യോഗസ്ഥനുമായിരുന്ന രാജൻ.പി തൊടിയൂർ, നാടകകൃത്ത് ഗോപിനാഥ് പെരിനാട്, പി.വിജയബാബു, യൂണിയൻ സെക്രട്ടറി സി.ജി.പ്രദീപ്കുമാർ, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി കെ.സി.പ്രഭ, പി.വിജയമ്മ, ടി.പി.ശശാങ്കൻ, രാമചന്ദ്രൻ കടകംപള്ളി, എൽ.പ്രകാശ്, പി.ആർ.രാധാകൃഷ്ണൻ, ഗിരിജ അനിൽ, ജയലക്ഷ്മി, ദീപ ഷാനു, രജനി സുനിൽ എന്നിവർ സംസാരിച്ചു.