marathon-

കൊല്ലം: ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തോണിൽ ഇന്ത്യയിലും വിദേശത്ത് നിന്നുമായി 2400 കായിക താരങ്ങൾ പങ്കെടുത്തു. 21, 10, 7, 3 കിലോ മീറ്റർ ഇനങ്ങളിലായിരുന്നു മത്സരം. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഡോ.രാമഭദ്രൻ, ഡെക്കത്‌ലോൺ മാനേജർ അനേനസ് ലോറൻസ്, ഐ.ആർ.ഇ.എൽ ഡെപ്യൂട്ടി മാനേജർ അജിത്ത്, ഉപാസന ഹെൽത്ത്‌ കെയർ ബി.ഡി.എം അബിൻ മോഹൻ എന്നിവർ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു.
ഇതിന് മുന്നോടിയായി നടന്ന കുട്ടികളുടെ 2 കിലോമീറ്റർ ഓട്ടത്തിൽ 483 കുട്ടികൾ പങ്കെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഷൈൻ ദേവ്, അജിത്ത്, തപസ് എനർജി സി.ഇ.ഒ സഫീർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡി.ബി.എം ചെയർമാൻ അഡ്വ. വിജയരാജ്, ജനറൽ കൺവീനർ രാജു രാഘവൻ, രക്ഷധികാരി ഷാജഹാൻ ഫിറോസ്, അഡ്വൈസർ ജ്യോതികുമാർ എന്നിവർ സംസാരിച്ചു.