intuc-

കൊല്ലം: പന്ത്രണ്ട് വർഷമായി മരവിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ആൻഡ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ കോടതിയെ പഴിചാരി നിസംഗത തുടരുകയാണ്. ഇതിനെതിരെ സമരപരിപാടികൾക്ക് യോഗം രൂപം നൽകി.
ജില്ലാ പ്രസിഡന്റ് എസ്.നാസർ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് യോഗം ഉദ്ഘാടനം ചെയ്തു. വടക്കേവിള ശശി, കൃഷ്ണവേണി ശർമ്മ, യൂണിയൻ ജനറൽ സെക്രട്ടറി ആർ.ഡി.പ്രകാശ്, കോതേത്ത് ഭാസുരൻ, ബി.ശങ്കരനാരായണപിള്ള, ഹാഷിം പറവൂർ, കണ്ടച്ചിറ യേശുദാസ്, ജയശ്രീ രമണൻ, ശ്രീകുമാരി, ബീനാകുമാരി തുടങ്ങിയവർ സംസാരിച്ചു.