ചാത്തന്നൂർ: കിഴക്കനേല 5856-ാം കിഴക്ക് ശ്രീമഹാദേവ എൻ.എസ്.എസ് കരയോഗം വാർഷികവും പ്രതിഭാ സംഗമവും എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് എസ്.എസ്.എൽ.സി അവാർഡും താലൂക്ക് യൂണിയൻ സെക്രട്ടറി അനിൽകുമാർ പ്ലസ് ടു അവാർഡുകളും വിതരണം ചെയ്തു. കരയോഗം സെക്രട്ടറി കെ.അനിൽകുമാർ, യൂണിയൻ ഭരണസമിതി അംഗം വിജയൻപിള്ള, വനിത യൂണിയൻ ട്രഷറർ ജലജ കുമാരി, എം.എസ്.എസ്.എസ് കോ ഓഡിനേറ്റർ ബേബി അനിൽ, അഡ്വ. ഇളംകുളം വേണുഗോപാൽ, ബിജു കിഴക്കനേല, ജി.രാധാകൃഷ്ണൻ നായർ, പ്രസന്നകുമാർ, അനിൽകുമാർ, മധുസൂദനൻ, മിനി കൃഷ്ണൻ, വൃന്ദ എന്നിവർ സംസാരിച്ചു.