ചാത്തന്നൂർ: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന് കിഴിൽ ജൻശിക്ഷൻ സൻസ്ഥാൻ, ചാത്തന്നൂർ ശ്രദ്ധ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന്റെ പുതിയ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രോസസിംഗ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് (സ്വന്തമായി ലാപ്ടോപ്പ് ഉള്ളവർക്ക്) എന്നിവയിൽ മൂന്ന് മാസമാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൈപുണ്യ വികസന മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകും. ചാത്തന്നൂർ - ഓയൂർ റോഡിൽ മുണ്ടയ്ക്കൽ ബിൽഡിംഗിലാണ് പരിശീലനം. 15 നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് പങ്കെടുക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 19. ഫോൺ: 9496548021, 8714874164.