കുന്നത്തൂർ: ഐവർകാല ആലുംമൂട് തലയാറ്റ് കേന്ദ്രമായി 'ഐവർകാലക്കൂട്ടം' കലാപഠന കേന്ദ്രം തുടങ്ങി. കേരളബാങ്ക് ഡയറക്ടർ ബോർഡംഗം സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബിനേഷ് അദ്ധ്യക്ഷനായി. ആർ.അരുൺചന്ദ്രൻ, രമാദേവി, അനിൽകുമാർ മാമ്പഴേത്ത്, ശരത്.എസ്.ഞാങ്കടവ്, മഹേഷ് തേനാദി, അജിത് ആരവം, രജനി സന്തോഷ്, ചന്ദ്രബാബു, മനോജ് എന്നിവർ സംസാരിച്ചു. സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് കലാകാരനായ ആർ.അരുൺ ചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്.