mangad

കൊല്ലം: കടപുഴകിയ സ്കൂൾ വളപ്പിലെ മരത്തിന്റെ ചില്ലകൾ വിദ്യാർത്ഥികളുമായെത്തിയ സ്കൂൾ ബസിന് മുകളിൽ പതിച്ചെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. മങ്ങാട് ഗവ.എച്ച്.എസ്.എസിൽ നിന്ന മരമാണ് കടപുഴകിയത്.

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ബസിൽ പത്ത് വിദ്യാർത്ഥികളും ഡ്രൈവറും ജീവനക്കാരുമുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരത്തിന്റെ ചില്ലകൾ മുറിച്ചുനീക്കി. സംഭവത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ള പറങ്കിമാവാണ് കടപുഴകിയത്. ഈ മരം മുറിച്ചു നീക്കണമെന്ന് സ്കൂൾ അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.