കൊല്ലം: എൻ.എസ് ആയുർവേദ ആശുപത്രിയിൽ കർക്കടക ചികിത്സയ്ക്ക് തുടക്കമായി. ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ചീഫ് കൺസൾട്ടന്റ് ഡോ. എം.ആർ.വാസുദേവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. കർക്കടക കഞ്ഞിക്കിറ്റിന്റെ ആദ്യ വിൽപ്പന ഭരണസമിതി അംഗം അഡ്വ. ഡി.സുരേഷ്‌കുമാർ നിർവഹിച്ചു. ഭരണസമിതി അംഗം അഡ്വ. പി.കെ.ഷിബു, ആശുപത്രി സെക്രട്ടറി പി.ഷിബു, ഫിനാൻസ് മാനേജർ ആർ.വർഷ, പബ്ലിക്ക് റിലേഷൻസ് ഓഫീസർ ജയ്‌ഗണേഷ് എന്നിവർ സംസാരിച്ചു.
ആയുർവേദ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. വി.കെ.ശശികുമാർ സ്വാഗതവും ലെയ്‌സൺ ഓഫീസർ ശശിധരൻപിള്ള നന്ദിയും പറഞ്ഞു. കർക്കടക ചികിത്സയും ആയുർവേദ മരുന്ന് കിറ്റും മിതമായ നിരക്കിൽ ആശുപത്രിയിൽ ലഭ്യമാണ്. കേരള - കേന്ദ്ര സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ആശുപത്രി സംഘം ഓഹരി ഉടമകൾ എന്നിവർക്ക് 25 ശതമാനം ഇളവ് ലഭ്യമാണ്.