കൊല്ലം: വിഷ്‌ണത്തുകാവ് നഗർ സ്വദേശിയായ സ്ത്രീയെ മാനഹാനി വരുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ഇവരുടെ മകനെ ഉപദ്രവിച്ചെന്നുമുള്ള കുറ്റങ്ങൾ ചുമത്തി കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 വെറുതെ വിട്ടു. പ്രോസിക്യൂഷന് സംശയാതീതമായി കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താലാണ് പരവൂർ പുത്തൻകുളം വാറുവിളവീട്ടിൽ മണിലാലിനെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ എ.ഷാനവാസ് ഖാൻ, അനി.ജി കുരീപ്പുഴ എന്നിവർ ഹാജരായി.