കൊല്ലം: വിളക്കുടി സ്നേഹതീരം അന്തേവാസി സുനിത (42) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നിര്യാതയായി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞുവന്നതും ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്തതിനാൽ 2007ൽ തുടർ സംരക്ഷണത്തിനായി സ്നേഹതീരത്തിൽ എത്തിക്കുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 9496851515, 9495801515.