guru

കൊല്ലം: ഗുരുധർമ്മ പ്രചരണ സഭ കിഴക്കേ കല്ലട യൂണിറ്റ് ശിവഗിരി മഠത്തിലെ സ്വാമി അംബികാനന്ദ ഉദ്ഘാടനം ചെയ്തു. കിഴക്കേ കല്ലട ശ്രീനാരായണ ഗുരുകുലത്തിന്റെയും ഗുരുധർമ്മ പ്രചരണ സഭയുടെയും ആർ. ശങ്കർ സ്മാരക എസ്.എൻ.ഡി.പി യോഗം ശാഖയുടെയും സംയുക്ത സമ്മേളനവും സ്വാമി അംബികാനന്ദ ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആർ.ശങ്കർ സ്മാരക എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് കല്ലട രമേശ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം.പി.സുഗതൻ ചിറ്റുമല പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ നടയംതുരുത്തിൽ ജി.ചന്ദ്രസേനൻ അദ്ധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ലാലി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുനിൽ എ.പാട്ടത്തിൽ, പഞ്ചായത്ത് അംഗം അമ്പിളി ശങ്കർ, ഗുരുകുലം സെക്രട്ടറി കെ.സോമരാജൻ, കെ.ടി.എം.എസ് കിഴക്കേ കല്ലട യൂണിറ്റ് സെക്രട്ടറി പി.വിജയൻ, പി.ധരണീന്ദ്രൻ, ശശിധരൻ കോഴിത്തോടത്ത് എന്നിവർ സംസാരിച്ചു.