കുന്നത്തൂർ: മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന തേക്ക് മരം കടപുഴകി റോഡിന് കുറുകെ വീണു. മരം വീണതിനെ തുടർന്ന് പാതയോരത്തെ ഇലക്ട്രിക് പോസ്റ്റും ലൈനുകളും റോഡിൽ പതിച്ചു. കുന്നത്തൂർ നെടിയവിള - വേമ്പനാട്ടഴികത്ത് റോഡിൽ പുത്തനമ്പലം ക്ഷേത്രത്തിന് സമീപം ഇന്നലെ പകൽ 12 ഓടെ ആയിരുന്നു സംഭവം. മരം റോഡിൽ വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.