പുനലൂർ: അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിലെ കൺസൾട്ടന്റ് സർജൻ പുനലൂർ വെട്ടിപ്പുഴ സൗത്ത് താഴേമണ്ണിൽ അഥേനയിൽ ഡോ. സഖറിയ തോമസ് (62) നിര്യാതനായി. മൃതദേഹം നാളെ 7 മുതൽ 8 മണി വരെ അഞ്ചൽ മിഷൻ ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ വൈകിട്ട് 3ന് അലിമുക്ക് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജ സഖറിയ. മക്കൾ: ഡോ. നവ്യസാറാ സഖറിയ (സ്നിംസ്, കൊച്ചി), ഡോ. നിഖിത ആൻ സഖറിയ (അമൃത, കൊച്ചി). മരുമക്കൾ: ഡോ. കിരൺ കെ.വർഗീസ് (സ്നിംസ്, കൊച്ചി), ഡോ. റോബിൻ വർഗീസ് ജോൺ (ലൈഫ് ലൈൻ, അടൂർ).