ocr
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണ മാസാചരണം തൃശൂർ അമരിപ്പാടം ശ്രീഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണ മാസാചരണം തൃശൂർ അമരിപ്പാടം ശ്രീഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ സേവാപന്തലിൽ നടന്ന സമ്മേളനത്തിൽ ഭരണസമിതി പ്രസിഡന്റ് തോട്ടത്തിൽ സത്യൻ അദ്ധ്യക്ഷനായി. മുൻ തിരുവിതാംകൂർ ആൻഡ് കൊച്ചി ദേവസ്വം കമ്മിഷണർ എം. ഹർഷൻ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി അഡ്വ. എം.സി. അനിൽകുമാർ, കെ.പി ചന്ദ്രൻ, ബി.എസ്. വിനോദ്, പ്രസാദ് മണ്ണാശ്ശേരിൽ, പത്മകുമാർ പാപ്സി, എല്ലയ്യത്ത് ചന്ദ്രൻ, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ സ്വാഗതവും ട്രഷറർ പ്രകാശൻ വലിയഴീക്കൽ നന്ദിയും പറഞ്ഞു.