കൊട്ടാരക്കര: കലയപുരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ പ്രഥമ കാരുണ്യ പുരസ്കാരത്തിന് അർഹനായി. 50 വർഷമായി സാമൂഹ്യ, ജീവകാരുണ്യ, പാലിയേറ്റീവ് മേഖലകളി​ൽ നടത്തുന്ന സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം സമർപ്പിച്ചത്. സ്നേഹസാന്ത്വനം പ്രസിഡ‌ന്റ് ജനാബ് കബീർ വെളിയൂർ അദ്ധ്യക്ഷത വഹി​ച്ചു. സാമൂഹ്യ പ്രവർത്തകൻ സജീർ പഴയന്നൂർ കലയപരം ജോസിന് അവാർഡ് നൽകി​. രക്ഷാധികാരി ഫാ. സിറിയക് പോൾ, വൈസ് പ്രസിഡന്റ് നെജു എറണാകുളം, മണ്ഡലം പ്രസിഡന്റ് അഷറഫ് മനരിക്കൽ, ബഷീർ ഷാ, ജമീല വേങ്ങര, അബ്ബാസ്, അനസ്, റംല, ലൈല തമന്നൂർ, സിദ്ദി​ഖ്, ജമീല മാങ്കാവ്, സുഹറ രാമനാട്ടുകര തുടങ്ങിയവർ സംസാരിച്ചു.