ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് കരയോഗം യൂണിയനും താലൂക്ക് വനിത യൂണിയനും ചേർന്ന് യൂണിയനിൽ രാമായണ പാരായണ മാസാചരണം ആരംഭിച്ചു. താലൂക്ക് ആസ്ഥാനത്തിലെ ആചാര്യ മണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി തുടക്കം കുറിച്ചു. യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ പി.ആർ.രാമചന്ദ്രബാബു, എസ്.ആർ.മുരളീധരകുറുപ്പ്, അംബിക ദാസൻ പിള്ള, ജയചന്ദ്രൻ നായർ, ഗോപിനാഥൻ പിള്ള, ബി.വിജയൻ പിള്ള, ആദ്ധ്യാത്മിക പഠന കേന്ദ്രം കോ ഓഡിനേറ്റർ പൂതക്കുളം അനിൽകുമാർ, ആദ്ധ്യാത്മിക മേഖല തല കോ ഓഡിനേറ്റർ അനിൽ കുമാർ അനിഴം, വനിത യൂണിയൻ പ്രസിഡന്റ്‌ ബി.ആർ.സുജ, വനിത യൂണിയൻ സെക്രട്ടറി ടി.ഉഷാകുമാരി, വനിത യൂണിയൻ ട്രഷറർ ജലജകുമാരി, എം.എസ്.എസ്.എസ് കോ ഓഡിനേറ്റേഴ്സ് അംബിക മൗലീധരൻ, ശാന്തകുമാരി, സീമഗോപൻ എന്നിവർ പങ്കെടുത്തു.