കൊല്ലം: എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയംഗവും സാഹിത്യ- സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.ആർ.മധുവിന്റെ സ്മരണാർത്ഥമുള്ള അഖില കേരള കോളേജ് തല പ്രസംഗ മത്സരം 21ന് നടക്കും.

രാവിലെ 9 മുതൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസിൽ നടക്കുന്ന മത്സരം ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയി ഉദ്ഘാടനം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും. ഗൂഗിൾ ഫോം വഴിയും ഫോൺ വഴിയും 18 വരെ രജിസ്റ്റർ ചെയ്യാം. കോളേജ് മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. പ്രായപരിധി 25. എഴ് മിനിറ്റാണ് ദൈർഘ്യം. ഫോൺ: 9447245611, 9048592938, 9447024772. സംഘാടക സമിതി ചെയർമാൻ സി.വിജയൻ പിള്ള, ജെ.ഹരിലാൽ, ടി.ആർ.ശ്രീനാഥ്, പ്രവീൺ വനയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.