കരുനാഗപ്പള്ളി: മദ്ധ്യവസ്കന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് കോഴിശേരിൽ വീട്ടിൽ അനിൽകുമാറിന്റെ (45) മൃതദേഹമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ടെടുത്തത്. അവിവാഹിതനായ ഇയാൾ ജ്യേഷ്ഠനൊപ്പമാണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകിട്ടാണ് പടനായർകുളങ്ങര ക്ഷേത്രക്കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.