കൊല്ലം: ഇരവിപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനചാരണം 18ന് രാവിലെ 8ന് ബൂത്ത്‌ - മണ്ഡലം തലത്തിൽ നടത്തും. വൈകിട്ട് 4ന് ആനന്ദവല്ലീശ്വരത്ത് നിന്ന് ചിന്നക്കടയിലേക്ക് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നടത്തുന്ന സ്മൃതി യാത്രയിൽ 500 പേരെ പങ്കെടുപ്പിക്കും. 20ന് വൈകിട്ട് 4ന് മേവറത്ത് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ്‌ പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.നാസർ അദ്ധ്യക്ഷനായ യോഗം പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ.ഷാനവാസ്‌ ഖാൻ, ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, വാളത്തുങ്കൽ രാജഗോപാൽ, ആദിക്കാട് മധു, ആനന്ദ് ബ്രഹ്മനന്ദ്, ആർ.എസ്.അബിൻ, ശങ്കരനാരായണപിള്ള, മണ്ഡലം പ്രസിഡന്റുമാരായ സജീബ് ഖാൻ, മണക്കാട് സലിം, അഡ്വ. അജിത്ത്, ബൈജു ആലുംമൂട്ടിൽ എന്നിവർ സംസാരിച്ചു.