photo
പുനലൂർ പട്ടണത്തിനോട് ചേർന്ന എം.എൽ.എ റോഡിൽ ക്യാമ്പ് ചെയ്തിരിക്കുന്ന തെരുവ് നായ്ക്കൾ.

പുനലൂർ: പുനലൂർ ടൗണിലേക്കിറങ്ങിയാൽ തെരുവുനായയുടെ കടിയേൽക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാ‌ർ. എങ്ങോട്ട് തിരിഞ്ഞാലും തെരുവുനായ്ക്കളെ കൂട്ടത്തോടെ കാണാം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ടൗണിലെ ശല്യക്കാരായി നായ്ക്കൾ മാറിയിട്ടും അധികൃത‌ർക്ക് യാതൊരു കുലുക്കവുമില്ല. ടൗണിന് പുറമെ സമീപത്തെ എം.എൽ.എ റോഡ് ,ശ്രീരാമപുരം മാർക്കറ്റ്, ചെമ്മന്തൂർ സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ ഗേറ്റ്, ചൗക്കറോഡ്,ടി.ബി.ജംഗ്ഷൻ, ഭരണിക്കാവ് ക്ഷേത്രം റോഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലും ഇവറ്റകൾ തമ്പടിച്ചിട്ടുണ്ട്.

ഭീതിയോടെ നാട്ടുകാ‌ർ

രണ്ടാഴ്ച മുമ്പ് ടൗണിലൂടെ നടന്നു പോയ വിദ്യാർത്ഥികളെയും കാൽ നടയാത്രക്കാരെയും തെരുവ് നായക്കൾ ഓടിച്ചിട്ട് അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കൂടാതെ കെ.എസ്.ആർ.സി ജീവനക്കാരെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. രാത്രിയിൽ കട അടച്ച് ഭീതിയോടെയാണ് വ്യാപാരികൾ വീട്ടിലേക്ക് പോകുന്നത്.