കൊട്ടാരക്കര: കൊട്ടാരക്കരയ്ക്ക് രണ്ടര പതിറ്റാണ്ടിലേറെയായി മികവുറ്റ ചികിത്സ ലഭ്യമാക്കുന്ന വിജയ ഹോസ്‌പിറ്റൽ ഇനി മുതൽ വിജയ
വീവ എന്ന പേരിൽ അറിയപ്പെടും. 25ൽപരം സ്പെഷ്യലൈസ്‌ഡ് ഡിപ്പാർട്ട്മെന്റുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ, സങ്കീർണമായ ചികിത്സകൾക്ക് അത്യാധുനിക സൗകര്യങ്ങളും അതിനൂതന ടെക്നോളജിയും, 100ൽ അധികം സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരും സപ്പോർട്ട് ടീമും, 250ൽ കൂടുതൽ കിടക്കകൾ എന്നിവയോടെയാണ് പുതിയ മാറ്റം.
30ൽ അധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുണ്ട്. മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്നുവെന്നതാണ് വിജയ ആശുപത്രിയുടെ മേൻമ.
മികച്ച ആരോഗ്യ പരിരക്ഷ പുനലൂരിനും ഉറപ്പാക്കിക്കൊണ്ട് വിജയ ജൂബിലിയുടെ ഏറ്റവും പുതിയ ആശുപത്രി 15 ന് പ്രവർത്തനം ആരംഭിച്ചു. എല്ലാ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ഇനി പുനലൂർ വിജയ ജൂബിലിയിലും ലഭ്യമാകും. വിജയയുടെ കേന്ദ്രീകൃത ലാബായ വി.ഡി.സി കൊട്ടാരക്കരയിലും പുനലൂരിലും പ്രവർത്തിക്കുന്നുണ്ട്.