കൊല്ലം: കേരളത്തിലും ജാതി സെൻസസ് നടപ്പാക്കാവാൻ സർക്കാർ തയ്യാറാകണമെന്ന് ജനതാദൾ ജില്ലാ പ്രസിഡന്റ് സി.കെ.ഗോപി ആവശ്യപ്പെട്ടു. ജനതാദൾ ദളിത് സെന്റർ ജില്ലാ പ്രവർത്തകയോഗം കുണ്ടറ വൈ.എം.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിക ജാതി വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റ്, ലംസം ഗ്രാന്റ് വർദ്ധിപ്പിച്ച് കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യണമെന്നും പട്ടികജാതി വിഭാഗങ്ങളുടെ ജപ്തി നടപടി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് സെന്റർ ജില്ലാ പ്രവർത്തന സമ്മേളനം 27ന് മർച്ചന്റ് ഹാളിൽ നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കരുനാഗപ്പള്ളി കെ.കെ.മാധവൻ അദ്ധ്യക്ഷനായി. ജനതാദൾ ജില്ലാ സെക്രട്ടറി നുജുമുദ്ദീൻ അഹമ്മദ്, ദളിത് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഹർഷകുമാർ, വിജയകുമാർ, സുരേഷ് ലോറൻസ്, ഫാ. ഗീവർഗീസ് തരകൻ, ഹരീന്ദ്രകുമാർ, ജെ.വത്സമ്മ, ഷിഹാബുദ്ദീൻ പൈനുംമൂട്, സത്യവതി, ലീലാമ്മ, ഉഷ, എ.തൗഫീക്ക് എന്നിവർ സംസാരിച്ചു.