k

ചാത്തന്നൂർ: കല്ലുവാതുക്കൽ - വേളമാനൂർ റോഡിൽ ഹോമിയോ ആശുപത്രിക്ക് സമീപം റോഡിലെ വെള്ളക്കെട്ട് അപകടങ്ങൾ വിളിച്ചുവരുത്തുന്നു. മേവനക്കോണം ക്ഷേത്രത്തിലേക്ക് പോകുന്ന വളവിലാണ് മഴക്കാലമായാൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്.

റോഡിന് പകുതിയിൽ കൂടുതൽ വെള്ളം കയറിക്കിടക്കുന്നതിനാൽ റോഡ് കാണാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളക്കെട്ട് കാരണം വർഷങ്ങൾക്ക് മുമ്പ് റോഡിന് കുറുകെ കലുങ്ക് നിർമ്മിച്ചിരുന്നു. മേവനക്കോണം മിൽമ ജംഗ്ഷൻ മുതൽ ഹോമിയോ ആശുപത്രിവരെയുള്ള സ്ഥലങ്ങളിൽ കൂടി ഒഴുകിയെത്തുന്ന മഴവെള്ളം ഈ കലുങ്കിൽ കൂടിയാണ് മേവനക്കോണം തോട്ടിലെത്തുന്നത്.

എന്നാൽ വർഷങ്ങളായി കലുങ്ക് മണ്ണ് മൂടി അടഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം.

വളവിൽ കാത്തിരിക്കുന്നത് അപകടം

 കലുങ്ക് അടഞ്ഞതിനാൽ വെള്ളം ഒഴുകിമാറുന്നില്ല

 മഴ പെയ്യുമ്പോൾ റോഡിലെ വളവിൽ വെള്ളം നിറയും

 വാഹനങ്ങൾ വെട്ടിക്കുമ്പോൾ അപകടമുണ്ടാകും

 വെള്ളക്കെട്ടറിയാതെ എത്തുന്നവരും വെള്ളത്തിലാകും

വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിൽ അപകടങ്ങൾ പതിവായി. കലുങ്ക് വൃത്തിയാക്കി വെള്ളം ഒഴുക്കിക്കളഞ്ഞ് ഗതാഗതം സുഗമമാക്കണം.

നാട്ടുകാ‌ർ