കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ബിസിനസ് ഓഫീസിന്റെ നേതൃത്വത്തിൽ കാർഷിക വായ്പാമേള സംഘടിപ്പിക്കുന്നു. 18ന് ജില്ലയിലെ എട്ട് ശാഖകളിൽ നടക്കുന്ന കാർഷിക വായ്പാമേളയിൽ കെ.സി.സി, കിസാൻ സമൃദ്ധി റിൻ, മുദ്ര വായ്പ, കുടുംബശ്രീ ലിങ്കേജ്‌ സംരംഭക വായ്പ, ഫുഡ് പ്രോസസിംഗ് ലോൺ, കാർഷിക സ്വർണ പണയ വായ്പ എന്നിവയിൽ അപേക്ഷ നൽകാം. പാരിപ്പള്ളി, എ.സി.ബി ചാത്തന്നൂർ, കൊട്ടിയം, കേരളപുരം, കണ്ണനല്ലൂർ, ചവറ തെക്കുംഭാഗം, പുതിയകാവ്, ഓച്ചിറ ശാഖകളിൽ രാവിലെ 10 മുതൽ വായ്‌പാ മേള ആരംഭിക്കും. നിബന്ധനകൾക്ക് വിധേയമായി രണ്ടുകോടി രൂപ വരെ ഈടില്ലാതെയുള്ള വായ്‌പകളും ലഭ്യമാണ്. ആധാർ കാർഡുമായി എസ്.ബി.ഐയുടെ മേൽപ്പറഞ്ഞ ശാഖകളിൽ അപേക്ഷ സമർപ്പിക്കാമെന്ന് റീജിയണൽ മാനേജർ എം.മനോജ്കുമാർ അറിയിച്ചു.