കൊല്ലം: പട്ടണത്തിലെ വ്യാപാര സംഘടനകളുടെയും മറ്റ് ട്രേഡ് സംഘടനകളുടെയും സഹകരണത്തോടെ ട്രേഡേഴ്‌സ് കോ ഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. പട്ടണത്തിലെ പഴയകാല വ്യാപാരം വീണ്ടെടുക്കുന്നതിനും ചെറുകിട വ്യാപാരികളെ നിലനിറുത്തുന്നതിനുമായി 'കൊല്ലം ഓണം ഫെസ്റ്റ് 2024' വ്യാപാരോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും സൗജന്യ ഗിഫ്ട് കൂപ്പണുകളിലൂടെ സമ്മാനങ്ങളും നൽകും. ഇതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും പൊതുനിരത്തുകളും അലങ്കരിക്കും. നടത്തിപ്പിലേക്ക് ഡോ. കെ.രാമഭദ്രൻ ചെയർമാനായും മറ്റ് സംഘടനകളുടെ പ്രസിഡന്റുമാർ വൈസ് ചെയർമാന്മാരായും പൂജ ഷിഹാബുദ്ദീൻ ജനറൽ കൺവീനറായും മറ്റ് സംഘടനകളിലെ സെക്രട്ടറിമാർ ജോ. കൺവീനറായും എം.സുബൈർ ട്രഷറർ ആയും മറ്റ് സംഘടനകളിലെ ട്രഷറർമാർ ഫിനാൻസ് കമ്മിറ്റി മെമ്പർമാരായും കമ്മിറ്റിക്ക് രൂപം നൽകി.