കൊല്ലം: ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) മുഖേന അഞ്ച് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിൽ (ജെ.എൽ.ജി) നിന്ന് പലിശരഹിത വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മത്സ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരും എഫ്.എഫ്.ആറിൽ ഉൾപ്പെട്ടവരും ആയിരിക്കണം. മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് മുൻഗണന. പീലിംഗ്, മത്സ്യം ഉണക്കൽ, സംസ്‌കരണം എന്നീ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒരംഗത്തിന് ഒന്നാം ഘട്ടമായി 10,000 രൂപയും ഗ്രൂപ്പിന് 50000 രൂപയും വായ്പ അനുവദിക്കും. അപേക്ഷകൾ അതത് മത്സ്യഭവനുകൾ, നോഡൽ ഓഫീസ് സാഫ്, ശക്തികുളങ്ങര, www.safkerala.org, www.fisheries.kerala.gov.in എന്നിവ വഴി സമർപ്പിക്കാം. അവസാന തീയതി 25. ഫോൺ: 8547783211, 9809417275.