എഴുകോൺ: കരീപ്ര പഞ്ചായത്തിലെ തളവൂർക്കോണത്ത് പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. ജനകീയ പ്രതിരോധ സമിതിക്ക് നാട്ടുകാർ രൂപം നൽകി. സാംസ്‌കാരിക ക്ലബുകൾ, വായനശാലകൾ, പാടശേഖര സമിതി, കുടിവെള്ള പദ്ധതി ഭാരവാഹികൾ, വിവിധ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വൃദ്ധ സദനത്തിലെ അന്തേവാസികൾ തുടങ്ങിയവർ ഒത്തുചേർന്നാണ് സമിതിക്ക് രൂപം നൽകിയത്. പ്രദീപ് കുമാറിനെ സമിതി ചെയർമാനായും അരുൺ ലാലിനെ കൺവീനറായും അനൂപ് രാജിനെ ട്രഷററായും തിരഞ്ഞെടുത്തു.
നിർദ്ദിഷ്ട പദ്ധതി പ്രദേശത്തിന് 100 മീറ്ററിനുള്ളിലാണ് കുടിവെള്ള പദ്ധതിയുടെ കിണർ, അങ്കണവാടി, വൃദ്ധ ജനങ്ങൾക്കുള്ള പകൽ വീട്, യുവാക്കളുടെ കളിസ്ഥലം, മൃഗാശുപത്ര, നെൽവയൽ എന്നിവ സ്ഥിതി ചെയ്യുന്നത്.
പ്രതിഷേധവുമായി സി.എം.എ
എഴുകോൺ: പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി നൽകിയതിൽ സെന്റർ ഒഫ് മാസ് ആർട്സ് പ്രതിഷേധിച്ചു. സി.എം.എ പ്രസിഡന്റ് അനൂപ് കെ.രാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. ശിവപ്രസാദ് പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരികളായ പി. ജോർജ്കുട്ടി, അഡ്വ. ജെ. ശ്രീകുമാർ, രാജേന്ദ്രൻ, ശ്രീനിവാസൻ, റെജി, കമ്മറ്റി അംഗങ്ങളായ ജെ.വിജയകുമാർ, ബിന്ദു.ടി.എസ്, ശ്രീജിത്ത്,അഖിൽ ഹരിദാസൻ,രാജീവ്, എൻ. മോഹനൻ, അമ്പിളി, ലിജോ, റിൻസി വർഗീസ് എന്നിവർ പങ്കെടുത്തു.