rotary

കുണ്ടറ: സാമൂഹ്യസേവനം മുൻനിറുത്തി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് റോട്ടറി ക്ലബെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. കുണ്ടറ റോട്ടറി ക്ലബിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടക്കാൻ വയ്യാത്ത രോഗിക്ക് വാക്കറും എം.എൽ.എ വിതരണം ചെയ്തു.

പുതിയ പ്രസിഡൻ്റ് ഐസക് ഈപ്പൻ അദ്ധ്യക്ഷനായി. സമൂഹിക പ്രോജടുകളുടെ ഉദ്ഘാടനവും മൂന്ന് ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണവും മുഖ്യാഥിതിയായ മുൻ ഡിസ്ട്രിക് ഗവർണർ ഡോ. ജി.എ.ജോർജ് നിർവഹിച്ചു. വൈസ്‌മെൻ അന്തർദേശിയ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ സാംസ്കാരിക പ്രവർത്തകരായ പെരുമ്പുഴ ഗോപാകൃഷ്ണപിള്ള, ശശിധരൻ കുണ്ടറ, സജീവ് നെടുമൺകാവ് എന്നിവരെ ആദരിച്ചു. പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ അസി. ഗവർണർ അഡ്വ. എ.നജീബുദ്ദീൻ നിർവഹിച്ചു.
യോഗത്തിൽ മുൻ പ്രസിഡന്റ് വി.സുധർമ്മൻ, സെക്രട്ടറി പ്രസാദ് മാത്യു, ട്രഷറർ അഡ്വ.എ.മാത്യൂസ്, വൈസ് പ്രസിഡന്റ് സി.രവീന്ദ്രൻ പിള്ള, ജോ. സെക്രട്ടറി പി.ഐ.ലാലു, ജിജി, ആർ.പി.പ്രസാദ് എന്നിവർ സംസാരിച്ചു.