ശാസ്താംകോട്ട: കാറ്റിലും മഴയിലും കുന്നത്തൂർ താലൂക്കിൽ വ്യാപക നാശം. കൃഷി നാശവും നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. ശാസ്താംകോട്ട പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. പതിനാലാം വാർഡിൽ മാത്രം 10 പോസ്റ്റുകൾ ഒടിഞ്ഞു. മരം വീണ് ഏഴ് വീടുകൾക്ക് കേടുപാടുകളുണ്ടായി. മൈനാഗപ്പള്ളി, ശൂരനാട് വടക്ക് പഞ്ചായത്തുകളിലും നിരവധി വീടുകൾക്ക് തകരാറുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ നിലച്ച വൈദ്യുതി പുനസ്ഥാപിക്കാനായില്ല.