r
നാടകശാല മാഗസിൻ 46-ാം ലക്കം നജീം മണ്ണേലിന് നൽകി അഡ്വ.അനിൽ എസ്.കല്ലേലിഭാഗം പ്രകാശനം ചെയ്യുന്നു



തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല നടത്തിയ കലാഭവൻ മണി സ്മാരക നാടൻ പാട്ടു മത്സരത്തിൽ കാർത്തിക ഒന്നാം സ്ഥാനവും അർപ്പിത മുകേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നാടകശാലയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അഡ്വ. എം.എസ്.താര സമ്മേളനം ഉദ്ഘാടനം ചെയ്തു. പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനിൽ എസ്.കല്ലേലിഭാഗം മുഖ്യപ്രഭാഷണവും നാടകശാല മാഗസിന്റെ 46-ാം ലക്കം പ്രകാശനവും നിർവഹിച്ചു. നജീം മണ്ണേൽ മാഗസിൻ ഏറ്റു വാങ്ങി.
എം.ജിയൂണിവേഴ്സിറ്റിയിൽ നിന്ന് ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആൻഡ് സൈക്കോ തെറാപ്പിയിൽ ഡിപ്ലോമ നേടിയ തോപ്പിൽ ലത്തീഫിനെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കാർത്തി കലേശനെ
അനുമോദിച്ചു. ഖലീലുദ്ദീൻകുഞ്ഞ്, പ്രസന്നൻ ഗുരുകുലം, ഡി.മുരളീധരൻ, ജയചന്ദ്രൻ തൊടിയൂർ, സീനാരവി,
ഷാനവാസ് കമ്പിക്കീഴിൽ, ഡോ. നീമാ പത്മാകരൻ, സിന്ധു സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു.
നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും രത്ന്നമ്മ ബ്രാഹ്മമുഹൂർത്തം നന്ദിയും പറഞ്ഞു.