കൊല്ലം: എഴുത്തുകാരൻ സി.ജെ.ആന്റണിയുടെ നോവലായ പുനഃപ്രവേശം പ്രകാശനം നാളെ വൈകിട്ട് 3.30ന് കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ മുൻ മന്ത്രി കെ.കെ.ശൈലജ മുൻ മന്ത്രി പി.കെ.ഗുരുദാസന് നൽകി നിർവഹിക്കും. ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി എൻ.ഷൺമുഖദാസ് അദ്ധ്യക്ഷനാകും. ചിത്രകാരൻ എസ്.ആർ.അജിത്ത് പുസ്തക പരിചയം നടത്തും. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആ‌ർ.അജു, സി.ഡബ്ല്യു.സി ജില്ലാ ചെയർമാൻ സനൽ വെള്ളിമൺ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻദേവ്, പു.ക.സ ജില്ലാ ട്രഷറർ എൻ.പി.ജവഹർ എന്നിവർ സംസാരിക്കും. മയ്യനാട് ആർ.സി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എച്ച്.ഖലീൽ സ്വാഗതവും സി.ബി.എം.ആർ ലൈബ്രറി ആൻഡ് പബ്ളിക്കേഷൻസ് സെക്രട്ടറി അഡ്വ.എസ്.അർച്ചന നന്ദിയും പറയും. സി.ജെ.ആന്റണി മറുമൊഴി പറയും.