പരവൂർ: പുതിയിടം മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം 24ന് രാവിലെ 5ന് ആരംഭിക്കും. 28ന് സമാപിക്കും. ക്ഷേത്ര തന്ത്രിയും യജ്ഞാചാര്യനുമായ തൃശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് വടക്കേ മനയിൽ കെ.സി.നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.എസ്.അനിൽകുമാർ അദ്ധ്യക്ഷനാകും. എൻ.എൻ.ജയറാം യഞ്ജ സന്ദേശവും മുരളീധരൻപിള്ള നന്ദിയും പറയും.
25ന് പുലർച്ചെ 4ന് മഹാഗണപതിഹോമം തുടർന്ന് കലശപൂജകൾ, അഭിഷേകം, അധിവാസഹോമം, വലിയപാണി. 6.30ന് ഭഗവതിസേവ സമർപ്പണം. 26ന് പുലർച്ചെ 4ന് ഏകാദശരുദ്രകലശ പൂജകൾ, 5ന് ശ്രീരുദ്രചമക മന്ത്രജപം, 8ന് പ്രഭാത ഭക്ഷണം, 9.30ന് രുദ്ര കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് ഭഗവതിസേവ സമർപ്പണം.
27ന് രാവിലെ 7.30ന് മഹാ മൃത്യുഞ്ജയ ഹോമം, 8ന് പ്രഭാതഭക്ഷണം, 9.30ന് രുദ്രകലശാഭിഷേകം. 28ന് രാവിലെ 8.30ന് വസോർധാര, 9.30ന് രുദ്രകലശാഭിഷേകം തുടർന്ന് ആചാര്യദക്ഷിണ. ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5.30ന് ഭഗവതിസേവ, 6.30ന് ലളിതസഹസ്ര നാമാർച്ചന, ഭഗവതിസേവ സമർപ്പണം.