പരവൂർ: പരവൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീണ് യുവാവിന്റെ ഇടത് കാൽപാദമറ്റു. വലത് കാലിന്റെ തുടയ്ക്ക് താഴെയും ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫിനാണ് (30) പരിക്കേറ്രത്.
ഇന്നലെ വൈകിട്ട് 3ന് മൂന്നാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. അനന്ദപുരി എക്സ്‌പ്രസിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മുഹമ്മദ് യൂസഫ്. ട്രെയിൻ പരവൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടയിൽ പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വഴുതി വീഴുകയായിരുന്നു. ആർ.പി.എഫും യാത്രക്കാരും ചേർന്ന് യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങിവരികയായിരുന്നു.