കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ സഹിക്കുന്നത് 317.35 കോടി രൂപയുടെ നഷ്ടം. ഏകദേശം ഇത്രയും തുകയുടെ ജി.എസ്.ടിയും റോയൽറ്റിയും പദ്ധതിക്കായി ഒഴിവാക്കി നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
പാതയുടെ സ്ഥലമേറ്രെടുപ്പിനുള്ള 25 ശതമാനം വഹിക്കാനുള്ള ധാരണയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയതോടെയാണ് ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചത്. നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ പദ്ധതി നഷ്ടമാകുമെന്ന അവസ്ഥ വന്നതോടെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
317.35 കോടിയുടെ നഷ്ടം സംസ്ഥാന ഖജനാവിന് നേരിട്ട് ഉണ്ടാകുമെങ്കിലും പുതിയ നാലുവരിപ്പാത യാഥാർത്ഥ്യമാകും. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരമായി 2000 കോടിയെങ്കിലും കേരളത്തിലേക്കെത്തും. നിർമ്മാണ സാമഗ്രികളുടെ വില്പന, തൊഴിൽ തുടങ്ങിയ ഇനങ്ങളിലും ജനങ്ങൾക്ക് നേട്ടമുണ്ടാകും.
കൊല്ലം - കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 58.92 കിലോമീറ്റർ ദൂരമാണ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ 38.24 കിലോമീറ്റർ പുതുതായി നിർമ്മിക്കുന്നതും ബാക്കി നിലവിലുള്ള റോഡുമാണ്. കടമ്പാട്ടുകോണം, പത്തടി, കുളത്തൂപ്പുഴ, തെന്മല വരെയുള്ള ഭാഗം ഗ്രീൻഫീൽഡ് ഹൈവേയിൽ ഉൾപ്പെടും. തെന്മല മുതൽ ആര്യങ്കാവ് വരെ നിലവിലുള്ള റോഡും വികസിപ്പിക്കും.
ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കി
ജി.എസ്.ടി ഇളവ് പാറ, പാറ ഉത്പന്നങ്ങൾക്ക്
ഇളവുള്ള ഉത്പന്നങ്ങൾ മറ്റ് പദ്ധതികൾക്ക് ഉപയോഗിക്കരുത്
ആവശ്യമായ ക്വാറി ഉത്പന്നം മുൻകൂട്ടി കണക്കാക്കണം
ചുമതല ജില്ലാ ജിയോളജിസ്റ്റിനും എൻ.എച്ച്.എ.ഐ പ്രതിനിധിക്കും
ജി.എസ്.ടി ഇളവ് എൻ.എച്ച്.എ.ഐക്ക് ഗ്രാന്റായി നൽകും
ഗ്രാന്റ് കണക്കാക്കാൻ പ്രത്യേക മാർഗരേഖ
ഒഴിവാകുന്നത്
ജി.എസ്.ടി വിഹിതം ₹ 173.7 കോടി
റോയൽറ്റി ₹ 143.65 കോടി
ആകെ ₹ 317.35 കോടി
സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെ സ്തംഭനത്തിലായിരുന്ന സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകാതെ പുനരാരംഭിക്കും.
നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ