ചാത്തന്നൂർ: ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 2.45 ആയിരുന്നു അപകടം. കോട്ടയം മണർകാട് സ്വദേശികളായ ജോഷി, ജയമോൾ, ഇവരുടെ മകൾ അഞ്ജന എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്ന ജോഷിയെ നാട്ടുകാരും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മണർകാട് നിന്ന് ആറ്റിങ്ങൽ എൻജിനിയറിംഗ് കോളേജിലേക്ക് പോയ കാറിൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എറണാകുളത്തേക്ക് പോയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ടാങ്കർ ലോറിയുടെ മുൻവശത്തെ ടയർ പഞ്ചറായി എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ജോഷിയെ ഗുരുതര പരിക്കുകളോടെയും മറ്റുള്ളവരെ നിസാര പരിക്കുകളോടെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു