കൊല്ലം: വനസഞ്ചാര സാഹിത്യകാരൻ കെ.സി (എൻ.പരമേശ്വരൻ) സാംസ്കാരിക കേന്ദ്രം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവി മുഖത്തലയുടെ പതിനാറാമത് കാവ്യകൃതി 'വയൽക്കിളികൾ" പുസ്തക പ്രകാശനവും കവിഅരങ്ങും കൊച്ചുപിലാംമൂട് ഡൊണാൾഡക് ബീച്ച് റസ്റ്റോറന്റ് ഹാളിൽ 21ന് ഉച്ചയ്ക്ക് 2ന് നടക്കും. കെ.സി സാംസ്കാരിക കേന്ദ്രം ആൻഡ് ലൈബ്രറി പ്രസിഡന്റ് പി.രഘുനാഥന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കവി അഞ്ചൽ ദേവരാജൻ പുസ്തക പ്രകാശനം നടത്തും. കവി അപ്പു മുട്ടറ പുസ്തകം പരിചയപ്പെടുത്തും, കവി പുന്തലത്താഴം ചന്ദ്രബോസ് പുസ്തകം ഏറ്റുവാങ്ങും. കെ.സി സാംസ്കാരിക കേന്ദ്രം സെക്രട്ടറി എ.എ.ലത്തീഫ് മാമൂട്, കവികളായ കലാക്ഷേത്രം രഘു, ആസാദ് ആശിർവാദ്, ആശ്രാമം ഓമനക്കുട്ടൻ, എസ്.ഷാജഹാൻ കേരളപുരം തുടങ്ങിയവർ സംസാരിക്കും.