intuc-

കൊല്ലം: തോട് നവീകരണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് കിടപ്പാടം നൽകിയ തൊഴിലാളി സ്‌നേഹിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അനുസ്മരിച്ചു.

കേന്ദ്ര - സംസ്ഥാന സർക്കാരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന് രൂപം നൽകാനും ഉമ്മൻ ചാണ്ടി അനുസ്മരണത്തിനും ചേർന്ന ജില്ലാ നിർവാഹക സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹികളായ എച്ച്.അബ്ദുൽ റഹുമാൻ, വടക്കേവിള ശശി, കൃഷ്ണവേണി ശർമ്മ, കോതേത്ത് ഭാസുരൻ, എസ്.നാസറുദ്ദീൻ, ചവറ ഹരീഷ്, കെ.ജി.തുളസീധരൻ, ഒ.ബി.രാജേഷ്, കുന്നത്തൂർ ഗോവിന്ദപിള്ള, കെ.എം.റഷീദ്, എം.നൗഷാദ്, റീജിയണൽ പ്രസിഡന്റുമാരായ പനയം സജീവ്, ബി.ശങ്കരനാരായണപിള്ള, ജോസ് വിമൽരാജ്, വി.ഫിലിപ്പ്, പരവൂർ ഹാഷിം, തടത്തിൽ സലീം, ബാബുക്കുട്ടൻപിള്ള, സാബു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.