കൊല്ലം: മത്സ്യബന്ധന ബോട്ടുകളും വളളങ്ങളും സുഗമമായി കടലിലിറക്കാൻ നീണ്ടകര അഴിമുഖം അടിയന്തിരമായി ഡ്രഡ്ജ് ചെയ്യണമെന്ന് കേരള കോൺഗ്രസ് ചവറ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ സി. മോഹനൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി. വിശ്വജിത്ത്, കെ. അനിൽ, തേവളളി പുഷ്പൻ, അരിനല്ലൂർ ജോസ്, ഐറിൻ ആന്റണി, എഫ്. ആന്റണി, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, ബിജു മൈനാഗപ്പളളി, മണലിൽ സുബൈർ, തോമസ് വൈദ്യൻ എന്നിവർ സംസാരിച്ചു. ചവറ നിയോജകമണ്ഡലം പ്രസിഡന്റായി ഫ്രാൻസിസ് സേവ്യറിനെയും വൈസ് പ്രസിഡന്റായി ഇസ്മായിൽ കുഞ്ഞിനെയും ജനറൽ സെക്രട്ടറിയായി എസ്. സെബാസ്റ്റ്യനെയും ട്രഷററായി അനിൽ കാരോട്ടിനെയും തിരഞ്ഞെടുത്തു.