കൊല്ലം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും ബ്ലോക്ക് - മണ്ഡലം ബൂത്ത് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ആചരിക്കും. ഇന്ന് രാവിലെ 9.30ന് ഡി.സി.സിയിൽ പുഷ്പാർച്ചനയും 10.30ന് അനുസ്മരണ സമ്മേളനവും നടക്കും. മുൻമന്ത്രി സി.വി.പത്മരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് മുണ്ടയ്ക്കൽ പുവർഹോമിൽ ഭക്ഷണം. 3.30ന് ആനന്ദവല്ലീശ്വരത്ത് നിന്ന് ചിന്നക്കടയിലേക്ക് ഉമ്മൻചാണ്ടി സ്മൃതി യാത്ര. ചിന്നക്കടയിലെ സമ്മേളനം മുൻ മന്ത്രി വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ഷിബുബേബിജോൺ, മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഡയോസിസ് മെത്രോപ്പൊലീത്ത ഡോ. ജോസഫ് മാർ ഇവാനിയോസ്, ഫാ. ഫെർഡിനന്റ് കായാവിൽ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സ്വാമി ബോധേന്ദ്രതീർത്ഥ എന്നിവർ അനുസ്മര പ്രഭാഷണം നടത്തും. എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, നേതാക്കളായ ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, എം.എം.നസീർ, പഴകുളംമധു, എ.ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല, കെ.സി.രാജൻ തുടങ്ങിയവർ പങ്കെടുക്കും.