ഓടനാവട്ടം: ലയൺ​സ് ക്ലബ്ബ് ഓടനാവട്ടം യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു. കുടവട്ടൂർ റോക്ക് എൻ ഫോം ലയൺ​സ് ക്ലബ്ബ് ഹാളിൽ ലയൺ​സ് ഇന്റർനാഷണൽ മുൻ ഡയറക്ടർ ആർ. മുരുകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ ഉമ്മൻമാത്യു അദ്ധ്യക്ഷനായി. റീജിയണൽ ചെയർപേഴ്സൺ കോശിജോർജ്, സോൺ ചെയർപേഴ്സൺ മനോഹരൻ മംഗലശ്ശേരി എന്നിവർ വിവിധ പദ്ധതി​കൾ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് സെക്രട്ടറി സതീശൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ ഫ്രാൻസിസ് തങ്കമ്മ, ലയൺ​സ് ആയൂർ പ്രസിഡന്റ്‌ ശശിധരൻ പിള്ള, അഞ്ചൽ പ്രസിഡന്റ്‌ നിർമൽ, ഡയറക്ടർ ബോർഡ് അംഗം റിട്ട. ഡിവൈ.എസ്.പി എസ്. വിദ്യാധരൻ എന്നിവർ സംസാരി​ച്ചു. പുതിയ ഭാരവാഹികൾ: ഫ്രാൻസിസ് തങ്കമ്മ (പ്രസിഡന്റ്‌ ), സുഭാഷ് കുമാർ (സെക്രട്ടറി ), സുരേഷ്‌കുമാർ (ട്രഷറർ).