പുത്തൂർ: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയ രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഫയർഫോഴ്സ് സ്‌കൂബ ടീം അംഗമായ ചെറുപൊയ്ക പഴവീട്ടിൽ വി. വിജേഷിനെ പുത്തൂർ പൊലീസ് ആദരിച്ചു. ചെറുപൊയ്കയിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളിലും മറ്റും സജീവമായി രക്ഷാദൗത്യത്തിന് നേതൃത്വം കൊടുക്കുന്നയാളാണ് വിജേഷ്. പുത്തൂർ എസ്.ഐ ടി.ജെ. ജയേഷ് ആദരവ് സമർപ്പിച്ചു. ഗ്രേഡ് എസ്.ഐ ഒ.പി.മധു. പങ്കെടുത്തു.