കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെത്താൻ ട്രെയിനുകൾ 'റ" ആകൃതിയിൽ ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാൻ ഇരവിപുരത്ത് നിന്ന് കല്ലുംതാഴത്തേക്ക് റെയിൽവേ ബൈപ്പാസ് വന്നാൽ ലാഭം ആറ് കിലോമീറ്റർ. പത്ത് മിനിറ്റ് സമയലാഭവും ഉണ്ടാകും.

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകൾക്ക് ബൈപ്പാസ് വഴി നേരെ കല്ലുംതാഴം, കിളികൊല്ലൂർ വഴി എറണാകുളം, കോട്ടയം ഭാഗത്തേക്ക് പോകാം. എറണാകുളം, കോട്ടയം ഭാഗത്ത് നിന്നുള്ള ട്രെയിനുകൾക്കും കല്ലുംതാഴം വഴി ഇരവിപുരത്തേക്ക് പോകാം. കൊല്ലം നഗരത്തിലെ കൊടുംവളവ് കാരണം തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകൾക്ക് പലപ്പോഴും പത്ത് മിനിറ്റ് വരെ നഷ്ടമാകാറുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്കും പെട്ടെന്ന് വേഗത ആർജ്ജിക്കാൻ കഴിയുന്നില്ല.


കൊല്ലത്ത് എത്തുന്ന ട്രെയിനുകൾ കുറയും

 കൊല്ലം സ്റ്റേഷനിൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾ മാത്രം

 ഗുഡ്സ് ട്രെയിനുകളും കൊല്ലത്ത് എത്തും

 എറണാകുളം മാതൃകയിൽ കൊല്ലത്ത് രണ്ട് സ്റ്രേഷനുകൾ

 കൊല്ലം വഴിയുള്ള എല്ലാ ട്രെയിനുകൾക്കും സമയലാഭം

 കല്ലുംതാഴം വലിയ ജംഗ്ഷനായി മാറും

 കൊല്ലത്തെ ഉപയോഗശൂന്യമായ സ്ഥലം സർക്കാരിന് കൈമാറാം
 കൈമാറ്റ വ്യവസ്ഥയിൽ കല്ലുംതാഴത്ത് ഭൂമി ഏറ്റെടുക്കാം

സ്ഥലം, ദൂരം, സമയം

ഇരവിപുരം- കൊല്ലം- 4.6 കിലോമീറ്റർ, 7 മിനിറ്റ്
കൊല്ലം- കല്ലുംതാഴം- 4 കിലോ മീറ്റ‌‌ർ, 4 മിനിറ്റ്