d

കൊല്ലം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.എം.ഷെമീർഖാൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ സക്കറിയ, വർക്കിംഗ് പ്രസിഡന്റ് ബിനോയ് ഷാനു, നാസർ ജാഫർ, ജില്ലാ ജനറൽ സെക്രട്ടറി സജീവ്, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നാസർ, വടക്കേവിള ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ, സലാഹുദ്ദീൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഫ്സൽ, സംസ്ഥാന സെക്രട്ടറി വയലക്കുളം സലിം, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാദ് അസീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അസൈൻ പള്ളിമുക്ക് എന്നിവർ സംസാരിച്ചു.