കോട്ടവട്ടം: ഇളമ്പൽ ഗവ. എൽ.പി.എസ് മുൻ പ്രഥമാദ്ധ്യാപകനും കോട്ടവട്ടം ദാമോദര സ്മാരക വായനശാല സെക്രട്ടറിയും സി.പി.ഐ നേതാവും ചക്കുവരയ്ക്കൽ സർവീസ് സഹകരണബാങ്ക് ബോർഡ് മെമ്പറുമായ കോട്ടവട്ടം നൂറാവിൽ വീട്ടിൽ കെ.ബാലചന്ദ്രൻ പിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: കെ.കെ.ശോഭനകുമാരി (റിട്ട. അദ്ധ്യാപിക, വിളക്കുപാറ എൽ.പി സ്കൂൾ). മകൾ: എസ്.ദേവി (അസി. എൻജിനിയർ, കല്ലട ഇറിഗേഷൻ, കൊട്ടാരക്കര). മരുമകൻ: ആർ.അരവിന്ദ്. അസി. എൻജിനിയർ പി.ഡബ്ല്യു.ഡി, അഞ്ചൽ).