photo
കേരള ജേണലിസ്റ്റ് യൂണിയൻ കുന്നത്തൂർ മേഖല സമ്മേളനം ശാസ്താംകോട്ടയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കേരള ജേണലിസ്റ്റ് യൂണിയൻ കുന്നത്തൂർ മേഖല സമ്മേളനം ശാസ്താംകോട്ടയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ജില്ലാ പ്രസിഡന്റുമായ വർഗീസ് എം.കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് ബിജു സോപാനം അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മുളവൂർ സതീഷ് സ്വാഗതം പറഞ്ഞു. വി​. ബേബികുമാർ, ഹരികുമാർ കുന്നത്തൂർ, പി​.എ. അസ്ലം ഷാ, ലിജിൻ മത്തായി, എസ്. നവാസ്, ജാക്സൺ ജോസഫ്, അജേഷ് കുമാർ എന്നിവർ സംസാരിച്ചു. മേഖല ഭാരവാഹികളായി ബിജു സോപാനം (പ്രസിഡന്റ് ), ആർ.എസ്. അജേഷ് കുമാർ (വൈസ് പ്രസിഡന്റ്), ഹരി കുമാർ കുന്നത്തൂർ (സെക്രട്ടറി), എസ്. നവാസ് (ജോ. സെക്രട്ടറി), അസ്ലം ഷാ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.