ചാത്തന്നൂർ: പേപ്പട്ടിയുടെ ആക്രമണത്തിൽ ചിറക്കരയിൽ അഞ്ചര വയസുകാരൻ അടക്കം അഞ്ചോളം പേർക്കും പശുക്കൾക്കും കടിയേറ്റു. ചിറക്കര സ്വദേശികളായ നാഗത്തറ വടക്കതിൽ വീട്ടിൽ ബിജു (47), വി.എസ്.നിവാസിൽ വിഗ്നേഷ് (12), കമലാലയത്തിൽ പുഷ്പവല്ലി (56), തിരുവാതിരയിൽ മോഹൻദാസ് (65) ബിന്ദുഭവനിൽ അഞ്ചര വയസുകാരൻ അതിഥി, മീനമ്പലം മഞ്ജു ഭവനിൽ രമണി എന്നിവർക്കാണ് കടിയേറ്റത്.
മോഹൻദാസിനാണ് കൂടുതലായി പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ ചിറക്കര ക്ഷേത്രത്തിന് സമീപമുള്ള മാർക്കറ്റിന്റെ പരിസര പ്രദേശങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. ചിറക്കര മാർക്കറ്റിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കളെയും റോഡ് സൈഡിലും വീടുകളിലും കെട്ടിയിരുന്ന അഞ്ചോളം പശുക്കളെയുമാണ് കടിച്ചത്. കടിയേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.