കൊല്ലം: ക്ഷേമ പ്രവർത്തനങ്ങളും നൈപുണ്യ വികസന പദ്ധതികളുമായി അഞ്ചാലുംമൂട് റോട്ടറി ക്ലബിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കൊല്ലം രാമവർമ്മ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. മുൻ പ്രസിഡന്റ് എൻ.പി.സജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോൺ വിയാനി പ്രസിഡന്റ് അഡ്വ.ഡി.സജീവ് ബാബു, സെക്രട്ടറി ഡോ. പി.സുനിൽ കുമാർ തുടങ്ങി 12 അംഗ കമ്മറ്റി അംഗങ്ങൾ ചുമതലയേറ്റു.

മുൻ ഗവർണർ കൂടിയായ ആർ.രഘുനാഥ് മുഖ്യാഥിതിയായി. എന്റെ കണ്മണിക്ക് ആദ്യ സമ്മാനം എന്ന പദ്ധതി, നിർദ്ധന വിദ്യാർത്ഥികൾക്കായുള്ള ധനസഹായം, വനിതകൾക്കുള്ള നൈപുണ്യ വികസന പദ്ധതികളുടെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു. അസി. ഗവർണർ ഡോ.ഷിബു രാജാഗോപാൽ, ജി.ജി.ആർ എൻ.വിജയകുമാർ, സി.അജിത്ത് കുമാർ, വി.എൻ.നെപ്പോളിയൻ, ഡോ.സുരേഷ് ബാബു, പി.ഗോവിന്ദൻകുട്ടി, കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് ഉൾപ്പടെ വിവിധ മേഖലയിലെ പ്രമുഖ‌ർ ചടങ്ങിൽ പങ്കെടുത്തു.