പടി. കല്ലട: വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം നടുവിലക്കര പീടികയിൽ ജോർജ്കുട്ടിയുടെ ഭാര്യയും പടിഞ്ഞാ കല്ലട 4002 ആം നമ്പർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ പി.സി.കുഞ്ഞുമോൾ (60) കല്ലടയാറ്റിൽ കാൽ വഴുതിവീണ് മരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കല്ലടയാറിനോട് ചേർന്നാണ് ഇവരുടെ താമസം. ശാസ്താംകോട്ടയിൽ നിന്നെത്തിയ പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ട് ആറോടെ രണ്ടര കിലോമീറ്റർ അകലെയുള്ള കണ്ണങ്കാട്ട് കടവിന് സമീപം കല്ലടയാറ്റിലൂടെ ഒഴുകിയെത്തിയ നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിദ്യാർത്ഥിനിയായ ജിൻസി ഏക മകളാണ്.