തൊടിയൂർ: പഞ്ചായത്ത് 19-ാം വാർഡിൽ കല്ലേലിഭാഗത്ത് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച കുഴൽ കിണർ കാലപ്പഴക്കത്തിൽ നശിച്ചതോടെ പഞ്ചായത്തിന്റെ തെക്കൻ മേഖലയായ കല്ലേലിഭാഗത്തെ കുടിവെള്ള വിതരണം നിലച്ചു.

ഓവർ ഹെഡ് ടാങ്ക് നിർമ്മിച്ചിട്ടില്ലാത്ത ഇവിടെ കുഴൽ കിണറിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം തത്സമയം പൈപ്പ് ലൈനിൽ കൂടി വിവിധ മേഖലകളിൽ എത്തിച്ചു നൽകുന്നതായി​രുന്നു പതിവ്. 20 വർഷം മുമ്പ് ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുഴൽ കിണറാണ് നശിച്ചത്. വിദഗ്ദ്ധർ എത്തി കുഴൽ കിണർ പ്രവർത്തനക്ഷമമാക്കാൻ നടത്തിയ പരിശ്രമം പരാജയപ്പെട്ടു. പൈപ്പ് വെള്ളത്തെ മാത്രം ആlശയിക്കുന്ന പ്രദേശവാസി​കൾ വല്ലാത്ത ബുദ്ധിമുട്ടിലാണ്. പഞ്ചായത്തംഗം പി.ജി. അനിൽകുമാർ ഇടപെട്ട് ചില താത്കാലിക സംവിധാനം ഒരുക്കിയാണ് നരീഞ്ചി നഗറിൽ കുടിവെള്ളം എത്തിച്ചു നൽകുന്നത്. പുതി​യ കുഴൽകി​ണർ സ്ഥാപി​ക്കണമെന്നാണ് നാടി​ന്റെ ആവശ്യം.